ആയൂര്‍: ചങ്ങനാശേരി അതിരൂപത കൊല്ലം ആയൂര്‍ ഫൊറോന കുടുംബ കൂട്ടായ്മ നേതൃസംഗമം ആയൂര്‍ ക്രിസ്തുരാജ ഫൊറോന പള്ളിയില്‍ നടന്നു. അതിരൂപത ഡയറക്റ്റര്‍ ഫാ.ഷെറിന് മൂലയില്‍, ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, കുടുംബ കൂട്ടായ്മ ഫൊറോന ഡയറക്ടർ ഫാ. ജോണ്‍ തത്തയ്ക്കാട്ടുപുളിക്കല്, അതിരൂപത കോ - ഓര്‍ഡിനേറ്റര്‍ ടോമിച്ചന് കൈതക്കളം, തെക്കന്‍ മേഖല കണ്‍വീനര്‍ ജോസി കടന്തോട്ടു എന്നിവര്‍ പങ്കെടുത്തു. കൂട്ടായ്മയുടെ ഫൊറോന സമിതിയുടെ ജനറല്‍ കണ്‍വീനറായി വി.കെ. റോയി വടാനയില്‍ ആര്യങ്കാവ്, ജനറല്‍ സെക്രട്ടറിയായി ലിന്‍സി മുളകുപാടം പുനലൂര്‍, അനിമേറ്ററായി സിസ്റ്റര്‍ നിര്‍മല എഎസ് കരവാളൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ദീപിക ഫ്രണ്ട്സ് ക്ലബ് ഫൊറോന എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് ജോണ്‍ ഏണയ്ക്കാട്ട് ആയൂര്‍, തോമസ് പന്തപള്ളില്‍ കരവാളൂര്‍, ജെഫിന് ചൂരപ്പുഴ ആര്യങ്കാവ്, മഞ്ജു പരുത്തിപ്പറമ്പില്‍ പുനലൂര്‍, ലീലാമ്മ ഇലഞ്ഞിയ്ക്കല്‍ കൊല്ലം, റോസ് മരിയ വടക്കേറ്റ് കൊട്ടാരക്കര എന്നിവരെ തെരഞ്ഞെടുത്തു.